ലൈഫ് കുടുംബസംഗമങ്ങള്‍ ഇന്ന്
ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയവരുടെ കുടുംബ സംഗമവും അദാലത്തും ളാലം ബ്ലോക്ക് പഞ്ചായത്തിലും കോട്ടയം ഏറ്റുമാനൂര്‍, മുനിസിപ്പാലിറ്റികളിലും ഇന്ന് (ജനുവരി 13) നടക്കും.
ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 11-ന് മാണി സി.കാപ്പന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസ് പ്ലാക്കൂട്ടം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും
കോട്ടയം നഗരസഭയില്‍ വീടു ലഭിച്ച 347 കുടുബങ്ങളുടെ സംഗമം മാമ്മന്‍മാപ്പിള ഹാളില്‍ രാവിലെ 10.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര്. സോന അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു മുഖ്യാതിഥിയാകും.
ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ 9.30 ന് ആരംഭിക്കുന്ന ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ സംഗമം തോമസ് ചാഴികാടന് എം.പി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് ജോര്‍ജ് പുല്ലാട്ട് അധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന സേവന അദാലത്ത് നടക്കും
- Log in to post comments