Skip to main content

അവിവാഹിത യുവാക്കള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ അവസരം

അന്‍പത് ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്സ് പാസ്സായ അവിവാഹിതരായ യുവാക്കള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ അപേക്ഷിക്കാം. ഗ്രൂപ്പ് എക്‌സ്, വൈ, മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡുകളില്‍  എയര്‍മാനായാണ്  തൊഴിലവസരം. ഉയരം 152.5 സെന്റീമീറ്ററില്‍ കുറയാന്‍ പാടില്ല. നെഞ്ച് വികാസം 5 സെ.മീ. ഭാരം 55 കി.ഗ്രാം. നല്ല കാഴ്ച ശേഷി, ശ്രവണശേഷി എന്നിവ ഉണ്ടായിരിക്കണം. നല്ല ശാരീരിക മാനസികാരോഗ്യം ഉണ്ടാകണം. ലഹരി ഉപയോഗിക്കുന്നവര്‍, മതാചാരപ്രകാരമല്ലാത്ത ചുട്ടികുത്തിയവര്‍ എന്നിവര്‍ അയോഗ്യരാണ്. വ്യോമസേനയില്‍ ഒരിക്കല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷക്കേണ്ടതില്ല. എന്നാല്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരില്‍ വിടുതല്‍ പത്രത്തില്‍ പ്രതികൂല പരാമര്‍ശമില്ലാത്തവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക്് ആദ്യ നിയമനം 20 വര്‍ഷത്തേക്കായിരിക്കും. 57 വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം. പരിശീലന കാലയളവില്‍ പ്രതിമാസം 14,600 സ്‌റ്റൈപന്റ് ലഭിക്കും. പിരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന എക്സ് വിഭാഗത്തിന് ബത്തകള്‍ ഉള്‍പ്പെടെ 33,100 രൂപയും വൈ വിഭാഗത്തിന് 26,900 രൂപയും പ്രതിഫലം ലഭിക്കും. കൂടാതെ യാത്രാ ബത്ത, കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, അനുവദനീയമായ ഇതര ബത്തകളും ലഭിക്കും. വകുപ്പ് തല പരീക്ഷകള്‍ വിജയിച്ചാല്‍ മാസ്റ്റര്‍ വാറണ്ട് കമ്മീഷന്‍ണ്ട്് ഓഫീസര്‍ വരെയാകുന്നതിനും താല്‍പ്പര്യമുള്ളവര്‍ക്ക് തുടര്‍ന്ന് പഠിക്കുന്നതിനും അവസരമുണ്ടാകും.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ ഫീസ് 250 രൂപ. www.airmenselection.cdsc.in or wwwcareerindianairforce.cdac.in  എന്നീ വെബ്‌സൈറ്റുകളില്‍  അപേക്ഷ സമര്‍പ്പിക്കാം.  2000 ജനുവരി 17നും 2003 ഡിസംബര്‍ 30 നും ഇടയില്‍ ജനിച്ചവരാകണം.  ജനുവരി 20 ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍  casbiaf@cdac.in    . , 020 25503105, 25503106 ഈ നമ്പറുകളിലും ബന്ധപ്പെടാം.
 

date