Skip to main content

ലൈഫ്മിഷന്‍  തൊടുപുഴ ബ്ലോക്ക് സംഗമം 14ന്, അടിമാലിയില്‍ 16ന്

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്മിഷന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 6 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുന്നൂറോളം ഗുണഭോക്താക്കളുടെയും അവരുടെ കുടുംബങ്ങളുടെയും കുടുംബസംഗമവും അദാലത്തും ജനുവരി 14 രാവിലെ 10ന് തൊടുപുഴ സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടത്തും.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 16 രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.  എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ സ്വാഗതം ആശംസിക്കും. ചടങ്ങില്‍ മികച്ച വി.ഇ.ഒയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ വി.പി ദീപയെ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ആദരിക്കും. ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ കെ വിഷയാവതരണം നടത്തും.
 

date