പ്രളയബാധിതരുടെ ലിസ്റ്റില്‍ കരുവാരക്കുണ്് ഉള്‍പ്പെടുത്തും: റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കരുവാരക്കുണ്് വില്ലേജ് ഓഫീസ് ക്വാര്‍ട്ടേഴ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു
പ്രളയ ബാധിത പ്രദേശങ്ങളുടെ ലിസ്റ്റില്‍ കരുവാരക്കുണ്് വില്ലേജ് ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്. ഇക്കാര്യത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കരുവാരക്കുണ്് വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കായി നിര്‍മിച്ച വസതിയുടെ ഉദ്ഘാടനവും ഒലിപ്പുഴ പുറമ്പോക്കിലെ പ്രളയ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്കുള്ള പുനരധിവാസ രേഖകളുടെ വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സൗകര്യ പ്രദമായ ഓഫീസ് അന്തരീക്ഷവും താമസവും സര്‍ക്കാര്‍ ഒരുക്കുമ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ രാപ്പകലില്ലാതെ പ്രയാസപ്പെടുന്ന റവന്യൂ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കണമെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുന്നത്. എല്ലാ പ്രദേശങ്ങളിലും റവന്യൂ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് വില്ലേജുകളില്‍ വില്ലേജ് ഓഫീസ് കം റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിനുള്ള പദ്ധതി പ്രകാരം 50 ലക്ഷം എസ്റ്റിമേറ്റിലാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാല് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ നാല് വസതികളായാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ വസതിയിലും ഒരു ഹാള്‍, ഡൈനിങ് കം കിച്ചന്, ഒരു ബെഡ് റൂം വിത് അറ്റാച്ഡ് ടോയ്ലറ്റ്, ഒരു പൊതു ശുചിമുറി എന്നിവ ഉള്‍പ്പെടുന്നു. 185.40 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കെ.റംല ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷൗക്കത്തലി, വൈസ് പ്രസിഡന്റ് ഷീന ജില്‍സ്, ജില്ല കലക്ടര്‍ ജാഫര്‍ മലിക്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments