Skip to main content

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍   ഇന്ന് ജില്ലയില്‍

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇന്ന് (ജനുവരി 11) ജില്ലയിലെ വിവിധ പരിപാടികള്‍ പങ്കെടുക്കും. രാവിലെ 9.30ന്  കോട്ടക്കല്‍ കുടുംബരോഗ്യ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാവിലെ 11.30ന് ഒഴൂര്‍ കുടുംബരോഗ്യ കേന്ദ്രവും 12.30ന് തിരൂര്‍ ജില്ലാആശുപത്രിയിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് ആര്‍ദ്രം ജനകീയ ക്യാമ്പയിനിങിന്റെ ജില്ലാതല ഉദ്ഘാടനവും ആശ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരത പ്രഖ്യാനവും മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി നിര്‍വഹിക്കും. വൈകീട്ട് അഞ്ചിന് മൊറയൂര്‍ കുടുംബരോഗ്യ കേന്ദ്രവും വൈകീട്ട് ഏഴിന് വഴിക്കടവ് കുടുംബരോഗ്യ കേന്ദ്രവും മന്ത്രി നാടിന് സമര്‍പ്പിക്കും.
 

date