Skip to main content

സംസ്ഥാനത്ത് മാതൃ ശിശുമരണ നിരക്കില്‍ ഗണ്യമായ കുറവ്  മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

അട്ടപ്പാടിയിലടക്കം സംസ്ഥാനത്തൊട്ടാകെ ശിശു മരണനിരക്കില്‍ ഗണ്യമായി കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യസാമൂഹ്യനീതി വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. തിരൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച  ഒ.പി ടിക്കറ്റ് കൗണ്ടറിന്റെയും കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗത്ത് അങ്കണവാടി ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനാര്‍ഹമാണ്. ആരോഗ്യ മേഖലയില്‍ വീടുകള്‍ തോറുമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ സഹായമാണ്. എന്നാല്‍ ഇവര്‍ വീട് വൃത്തിയാക്കാന്‍ വരുന്നവരാണെന്ന ധാരണ പലരിലും ഉള്ളതായി കണ്ടുവരുന്നതായും അത്തരത്തിലുള്ള പ്രവണത മാറ്റിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അവരവരുടെ വീടും പരിസരവും അവരവര്‍ തന്നെയാണ് വൃത്തിയാക്കേണ്ടതെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
 സി.മമ്മുട്ടി എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, നഗരസഭ ചെയര്‍മാന്‍ കെ.ബാവ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വെട്ടം ആലിക്കോയ, വി.പി സുലൈഖ, വിവിധ സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുധാകരന്‍, ചെയര്‍പേഴ്‌സ്ണ്‍ അനിത കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.
 

date