ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ' ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
വിഷരഹിത പച്ചക്കറിയില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ 'പര്‍ജന്യ ' ഗ്രാമീണ സഹവാസ ക്യാമ്പ് ഉദ്ഘാടനവും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. നമ്മുടെ നാടിന്റെ കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും പുതിയ തലമുറയ്ക്ക് പഴയ കൃഷിരീതികളില്‍ നിന്നും ഭക്ഷണ ശീലങ്ങളില്‍ നിന്നും പുതിയ അറിവുകള്‍ നല്കാന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
വിഷരഹിത പച്ചക്കറി ഉത്പാദനത്തിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനത്തില് സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായാണ് 2020 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 'ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ' പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പിന്റെ 'എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം' എന്ന ആര്‍ദ്രം പദ്ധതിയുമായി സംയോജിപ്പിച്ചാണ് ജീവനി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരിലൂടെയാണ് ജീവനിപോഷകത്തോട്ടങ്ങള് പ്രോത്സാഹിപ്പിക്കുന്നത്. പരമ്പരാഗത വിത്തിനങ്ങളുടെ വ്യാപനം, കൃഷിപാഠശാല വഴി പരിശീലനം, സൂക്ഷ്മ ജലസേചന യൂനിറ്റുകള്‍, മട്ടുപ്പാവിലെ കൃഷി തുടങ്ങി വിവിധ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എടപ്പാള്‍ പൊറൂക്കര യാസ്പോ ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. കേരള കാര്‍ഷിക സര്‍വ്വകലാശാല. എസ്റ്റൈന്ഷന് ഡയറക്ടര്‍ ഡോ. ജിജു പി.അലക്സ്, വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജ് അസോസിയേറ്റ് ഡീന്‍ ഡോ.സി.നാരായണന് കുട്ടി എന്നിവര്‍ വിശിഷ്ടാതിഥികളായി. .എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പി.പി ബിജോയ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ നാരായണന്, എടപ്പാള്‍ കൃഷി ഓഫീസര്‍ എം.വി വിനയന്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
- Log in to post comments