Skip to main content

മൊറയൂരില്‍ മാതൃക ഹെല്‍ത്ത് പാര്‍ക്ക് യാഥാര്‍ഥ്യമാക്കും:                                                     -മന്ത്രി കെ.കെ. ശൈലജടീച്ചര്‍ മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്തിനു മാതൃകയായി സര്‍ക്കാര്‍ തലത്തിലുള്ള ആധുനിക ഹെല്‍ത്ത് പാര്‍ക്ക്  ജില്ലയിലെ മൊറയൂര്‍ ഗ്രാമ പഞ്ചായത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ -സമൂഹ്യ നീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പിനു കീഴിലുള്ള മൊറയൂരിലെ 35 സെന്റ് സ്ഥലത്ത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാവുന്ന മിനി ജിം ഉള്‍പ്പെടെയുള്ള പദ്ധതിയാണ് ലക്ഷ്യം. ആരോഗ്യ രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ജനകീയ മാതൃക തീര്‍ക്കുന്ന മലപ്പുറത്തിന് ഹെല്‍ത്ത് പാര്‍ക്ക് യാഥാര്‍ഥ്യമാക്കാനാവുമെന്നും ആരോഗ്യ രംഗത്ത് പുതിയ പദ്ധതി വേറിട്ട അനുഭവമാവുമെന്നും മന്ത്രി പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്ര കെട്ടിടം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു. വിഷന്‍ സെന്റര്‍ ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലീം, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date