Skip to main content

കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ഥാപകന് സ്മാരകമായി രണ്‍് കോടി രൂപ ചെലവില്‍ ലൈബ്രറി സമുച്ചയം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ഥാപകന്‍ വൈദ്യ രത്‌നം പി.എസ് വാരിയരുടെ 150 ാം ജ• വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്‍് കോടി രൂപ ചെലവഴിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഡോ. പ്രകാശ് മംഗലശ്ശേരി മെമ്മോറിയല്‍ മാനുസ്‌ക്രിപ്റ്റ് വിഭാഗം ആലോക ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഉള്‍പ്പെടുത്തിയാണ് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍  ആബിദ് ഹുസൈന്‍ തങ്ങള്‍  എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍, എടരിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സഫിയ മണ്ണിങ്ങല്‍, ആര്യ വൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി മാധവന്‍കുട്ടി വാരിയര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.എസ് നാരായണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

date