Post Category
വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ 362 വീടുകള്‍ പൂര്‍ത്തിയായി താക്കോല്‍ ദാനം സ്പീക്കര്‍ ഇന്ന് നിര്‍വഹിക്കും
ലൈഫ് ഭവന പദ്ധതി പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 362 വീടുകളുടെ താക്കോല്‍ ദാനവും കുടുംബസംഗമവും ഇന്ന്(ജനുവരി 13) നടക്കും. വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാവും. വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാകലക്ടര്‍ ജാഫര്‍ മലിക് മുഖ്യാതിഥിയാവും. പരിപാടിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments