Skip to main content

ബീച്ച് ഗെയിംസ്: തിരുവനന്തപുരം ജില്ലാതല വോളിബോൾ മൽസരം

കായികയുവജനക്ഷേമ വകുപ്പിന് വേണ്ടി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല ബീച്ച് വോളിബോൾ മൽസരങ്ങൾ ജനുവരി 15ന് കോവളം ബീച്ചിൽ കായികയുവജനകാര്യ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. കോവളം സീറോക്ക് ബീച്ചിൽ ഫ്‌ളഡ് ലൈറ്റിലാണ് മത്സരം. 18 വയസ്സിനു മുകളിലുളള പുരുഷൻമാർക്കും 16 വയസ്സിനു മുകളിലുളള വനിതകൾക്കും പങ്കെടുക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്ന ടീമിന് യഥാക്രമം 15000, 10000, 5000 രൂപയുടെ ക്യാഷ് പ്രൈസ് നൽകും. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2331720, 8921133042.
പി.എൻ.എക്സ്.145/2020

date