Skip to main content

എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം 17 ന്

 

കാക്കനാട് : എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ അസിസ്റ്റൻറ് ബിസിനസ് മാനേജർ, ജൂനിയർ സിസ്റ്റം എൻജിനീയർ, സീനിയർ എച്ച്.ആർ  എക്സിക്യൂട്ടീവ്,  എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, ബിസിനസ് എക്സിക്യൂട്ടീവ് , കളക്ഷൻ എക്സിക്യൂട്ടീവ്,  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലി കോളർ, സ്റ്റുഡൻറ് കൗൺസിലർ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്,  അസോസിയേറ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് 17ന് അഭിമുഖം നടത്തുന്നു.  യോഗ്യത എസ്എസ്എൽസി, പ്ലസ് ടു ,ബിരുദം,  ഐടിഐ,  ഡിപ്ലോമ, ബി ടെക് (കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) എം കോം , എംസിഎ,  എം ബി എ ( എച്ച്ആർ). പ്രായം 18 നും 35 നും മധ്യേ.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം 17 ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള എംപ്ലോയബിലിറ്റി സെൻററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422452 , 2427494 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

date