Skip to main content

പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമാക്കും

കാഞ്ഞങ്ങാട് ആര്‍.ഡി.ഒയുടെ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമാക്കാന്‍ സബ് കളക്ടര്‍ അരുണ്‍ കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിരോധിത ഉത്പന്നങ്ങള്‍ ബദലുകള്‍, നിയമങ്ങള്‍, ശിക്ഷ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യനും നിയമം നടപ്പാക്കേണ്ട ആവശ്യകത,നിയമം നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സബ് കളക്ടര്‍ അരുണ്‍ കെ.വിജയനും വിശദീകരിച്ചു.  പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍  മണി രാജ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത്, വ്യാപാരികളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

date