Skip to main content

ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍  അവസരം: ക്യാമ്പ് 15 ന്

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍-2020 മായി  ബന്ധപ്പെട്ട്  ജില്ലയിലെ  ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുളളവരുടെ പേര് വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ജനുവരി 15 ന് രാവിലെ 10 ന്  കളക്ടറേറ്റില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ജനനത്തീയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മുന്‍പ് സമ്മതിദായകനായിരുന്നെങ്കില്‍  കൈവശമുണ്ടായിരുന്ന  തിരിച്ചറിയല്‍ രേഖ, സമ്മതിദായകന്‍ അല്ലെങ്കില്‍ കൂടെ താമസിക്കുന്ന ബന്ധുവിന്റേയോ, അയല്‍വീട്ടിലെ സമ്മദിദായകരില്‍  ആരുടെയെങ്കിലും തിരിച്ചറിയല്‍ രേഖ എന്നിവ ഹാജരാക്കണം. ജില്ലയിലെ  ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുളളവര്‍  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്് ബാബു അറിയിച്ചു.

date