Post Category
കാലാവസ്ഥാ വ്യതിയാനം ഏകദിന ശിൽപശാല ജനുവരി 30 ന്
ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല ജനുവരി 30 ന് തൃശൂർ ടൗൺഹാളിൽ നടക്കും. ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പി ടി എ എന്നിവർക്ക് അവാർഡുകൾ നൽകും. ഇതിനായി ജനുവരി 25 വരെയുള്ള പ്രവർത്തനങ്ങൾ റിപ്പോർട്ടും ഫോട്ടോയും സി ഡി യിലാക്കി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നബാർഡും കിലയും കേരള വനഗവേഷണവുമായി ചേർന്നാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിൽ ഏറ്റവും നല്ല ജലസംരക്ഷണ ബ്ലൂ ആർമി പ്രവർത്തനങ്ങളുടെയും, കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി പുതിയ ആശയങ്ങളുടെ ക്രോഡീകരണവും ഇതേ വേദിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0487 2360426.
date
- Log in to post comments