Skip to main content

ക്ഷീര കർഷകർക്ക് പരിശീലനം നൽകി

ക്ഷീര വികസന വകുപ്പ് മാള യൂണിറ്റിന്റെ നേതൃത്വത്തിൽ മാള, ചാലക്കുടി, ഇരിങ്ങാലക്കുട ബ്ലോക്കുകളിലെ ക്ഷീര കർഷകർക്ക് ഏകദിന പരിശീലനം നൽകി. എം എസ് ഡി പി സ്പെഷ്യൽ റീഹാബിലിറ്റേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തി ക്ഷീര നവോത്ഥാനം പദ്ധതി 2019 - 2020ന്റെ ഗുണഭോക്താക്കളായ ക്ഷീര കർഷകർക്കാണ് പരിശീലനം സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സി ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ഡോ. ഏബിൾ ക്ലാസ്സെടുത്തു. ക്ഷീര വികസന ഓഫീസർ ജ്യുണി ജോസ് റോഡ്റിഗ്സ്, ഡയറി ഫാം ഇൻസ്‌പെക്ടർ സി നിഷ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: ക്ഷീര കർഷകർക്ക് ഏകദിന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

date