Skip to main content

മാള ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ കുടുംബ സംഗമം ഇന്ന് ( ജനുവരി 14)

മാള ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന്( ജനുവരി 14) നടക്കും. മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന കുടുംബ സംഗമം അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. വിവിധ സർക്കാർ വകുപ്പുകളുടെ സേവനം പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്ന അദാലത്തിന്റെ ഉദ്ഘാടനം പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ.നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 257 വീടുകളാണ് ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചത്. പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് മാത്രം രേഖകൾ ശരിയാക്കുന്നതിനും വായ്പ അടക്കമുള്ള നിർദ്ദേശങ്ങൾക്കും അദാലത്തിൽ സൗകര്യമുണ്ടായിരിക്കും. അതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കും.

date