Skip to main content

സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഇന്ന് (ജനു.14) തെരഞ്ഞെടുപ്പ്

ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഇന്ന് (ജനു.14) തിരഞ്ഞെടുപ്പ് നടക്കും. ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസം സ്ഥിരം സമിതികളിലേക്കാണ് തിരഞ്ഞെടുപ്പ്. രാവിലെ 11 ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയേയും ഉച്ചയ്ക്ക് 1.30 ന് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനേയും തിരഞ്ഞെടുക്കും. തൃശൂർ സോഷ്യൽ ഫോറസട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി എം പ്രഭു വരണാധികാരിയാകും. ധാരണയനുസരിച്ച് സ്ഥിരം സമിതി അധ്യക്ഷരായിരുന്ന ഷൈലജ പുഷ്പാകരൻ, എം കെ ആന്റണി എന്നിവർ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 18 അംഗ ഭരണസമിതിയിൽ ഡിസംബർ 23 നാണ് സ്ഥിരം സമിതി അധ്യക്ഷന്മാർ രാജിവെച്ചത്.

date