Skip to main content

മത്സ്യകർഷക മിത്രം: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി നടപ്പിലാക്കുന്ന മത്സ്യകർഷക മിത്രം എന്ന പരിശീലന പരിപാടിയിലേക്ക് 18 നും 27 നും മദ്ധ്യേ പ്രായമുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യവിത്ത് നിക്ഷേപിക്കൽ, മത്സ്യബന്ധനം, കുളം വൃത്തിയാക്കൽ, ബണ്ട് പിടിപ്പിക്കൽ എന്നിവയിലാണ് പരിശീലനം. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, മുൻപരിചയം, പരിശീലനപകർപ്പുകൾ സഹിതം ബയോഡാറ്റ ജനുവരി 20 നകം എക്‌സിക്യൂട്ടീവ് ഓഫീസർ, മത്സ്യകർഷക വികസന ഏജൻസി, ആമ്പക്കാടൻ ജംഗ്ഷൻ, പളളിക്കുളം, തൃശൂർ 01 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0487 2441132.

date