Skip to main content

ശുചിത്വ മാലിന്യ പരിപാലനം: റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് പരിശീലനവുമായി കില

നഗരശുചിത്വവും മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് റസിഡൻസ് അസോസിയേഷൻ ഭാരിവാഹികൾക്ക് കില പരിശീലനം നൽകുന്നു. റസിഡൻസ് അസോസിയേഷനുകളെ നഗര ഭരണകൂടവുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. പാലക്കാട് മുണ്ടൂരിലെ ഐആർടിസിയിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം. ഈ മാസം അവസാനം മുതൽ മാർച്ച് 31 വരെ പത്ത് ബാച്ചുകളിലായാണ് പരിശീലനം നൽകുക. താമസം, ഭക്ഷണം, യാത്രാചിലവ് എന്നിവ കില വഹിക്കും. ശുചിത്വമാലിന്യ പരിപാലനത്തിനൊപ്പം കാലിക പ്രസക്തിയുള്ള വിഷയങ്ങളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തും. താൽപര്യമുള്ള റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ സഹിതം അപേക്ഷിക്കുക. ഇമെയിൽ വിലാസം: janakey@kila.ac.in. ഫോൺ:9961882727, 9946394596.

date