Post Category
ഫോർട്ട് താലൂക്കാശുപത്രിയിൽ താത്കാലിക നിയമനം
തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്ററിന് ഡിഗ്രിയും ഡിസിഎയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഇന്റർവ്യൂ 21ന് രാവിലെ 10ന് നടക്കും. ലാബ് ടെക്നീഷ്യന് ഡി.എം.എൽ.റ്റി/ ബി.എസ്.സി-എം.എൽ.റ്റി കോഴ്സ് പാസ്/ പാരാമെഡിക്കൽ രജിസ്ട്രേഷൻ/ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. ഇന്റർവ്യൂ 25ന് രാവിലെ പത്തിന് നടക്കും.
പി.എൻ.എക്സ്.154/2020
date
- Log in to post comments