സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 17ന്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ 17ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് നോൺ-ക്രീമിലെയർ സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള തടസം പരിഹരിക്കുക, കുളത്തൂപ്പുഴ പഞ്ചായത്തിലെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ ജോലിചെയ്യുന്ന 'മുത്തുരാജ്' സമുദായത്തിൽപ്പെട്ടവരെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുക, ലത്തീൻ കത്തോലിക്ക സമുദായാംഗങ്ങൾക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഉത്തരവുകളിലെ അവ്യക്തത നീക്കുന്നതു സംബന്ധിച്ച നിവേദനം, ഗുപ്തൻ സമുദായത്തെ എസ്.ഇ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, പത്മശാലി സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, അംഗങ്ങളായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.158/2020
- Log in to post comments