Post Category
മണക്കടവ് വിയറില്‍ 3144 ലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 4106 ദശലക്ഷം അടി ജലം
മണക്കടവ് വിയറില്‍ 2019 ജൂലൈ ഒന്ന് മുതല്‍ 2020 ജനുവരി എട്ട് വരെ 3144 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം 4106 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണനില ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്. ലോവര്‍ നീരാര്‍ 108.50 (97.79), തമിഴ്‌നാട് ഷോളയാര്‍ 3090.67 (88.22), കേരള ഷോളയാര്‍ 4949.80 (111.46), പറമ്പിക്കുളം 16772.63 (108.09), തൂണക്കടവ് 510.99 (96.27), പെരുവാരിപ്പള്ളം 559.52 (95.55), തിരുമൂര്‍ത്തി 1183.28 (78.84), ആളിയാര്‍ 2874.93 (126.98).
date
- Log in to post comments