പാലക്കാട് ബ്ലോക്ക് ലൈഫ് മിഷന് കുടുംബ സംഗമവും അദാലത്തും ഇന്ന്
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് (ജനുവരി 14) രാവിലെ 10 ന് കെ.വി.വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പറളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു അധ്യക്ഷയാകും. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യാതിഥിയാവും.
ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബസംഗമത്തോടൊപ്പം വിവിധ വകുപ്പ് മുഖാന്തരം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കും. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 740 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments