ഏറ്റുമാനൂര്‍ നഗരസഭ ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും നടത്തി
ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളെ സുതാര്യമായി തിരഞ്ഞെടുക്കുന്നതിനാല്‍ അര്‍ഹര്‍ക്കു മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 95 അപേക്ഷകള്‍ ലഭിച്ചു. 122 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോഷിമോന്‍, ടി.പി. മോഹന്‍ദാസ്, വിജി ഫ്രാന്‍സിസ്, ആര്‍. ഗണേഷ്, സൂസന്‍ തോമസ്, കൗണ്‍സിലര്‍മാരായ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ചാക്കോ ജോസഫ്, ജോയി ഊന്നുകല്ലേല്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, മുനിസിപ്പല്‍ സെക്രട്ടറി കവിത എസ്. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments