Skip to main content
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്  കേന്ദ്രഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നു: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നു: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന  ഫണ്ട്  വളരെ കുറവാണെങ്കിലും അത് ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.  പല കുടുംബങ്ങളിലെയും സാമ്പത്തികമായ പതനത്തിന്  കാരണം രോഗങ്ങളാണ്. തങ്ങളുടെ സമ്പാദ്യം മുഴുവന്‍ അവര്‍ ചികിത്സയ്ക്കായി ചെലവഴിക്കുന്നു.  ഒടുവില്‍ ആരോഗ്യവും സമ്പത്തും നശിക്കുന്ന അവസ്ഥയാണുള്ളതെന്നും ഇത്തരം കുടുംബങ്ങളെ സഹായിക്കുക എന്ന  ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വി കെയര്‍ പോലെയുള്ള വിവിധ സഹായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.  
ചികിത്സാ സഹായ പ്രവര്‍ത്തന രംഗത്ത് ഇന്ന് ചില കള്ളനാണയങ്ങള്‍ ഉണ്ട്. പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി ജീവകാരുണ്യത്തെ കാണരുത്. രോഗബാധിതരായ കുട്ടികളുടെ ദയനീയ രൂപം വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് പണമുണ്ടാക്കുന്നവരുണ്ട്.  ഇത്തരം പ്രവണതകള്‍ നിര്‍ത്തലാക്കണമെങ്കില്‍ വി കെയര്‍ പോലുള്ള സര്‍ക്കാര്‍ പദ്ധതികളിലൂടെ തന്നെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന ഒരു സംവിധാനമുണ്ടാകണമെന്നും  മന്ത്രി വ്യക്തമാക്കി.  

date