Skip to main content

സാമ്പത്തിക സെൻസസ് ആശങ്കപ്പെടേണ്ടതില്ല

സാമ്പത്തിക സെൻസിന് മുന്നോടിയായി വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ജില്ലാതല ഏകോപനസമിതി യോഗം തീരുമാനിച്ചു. സർവ്വേയുമായി ബന്ധപ്പെട്ട വിവരങ്ങൾ പഞ്ചായത്തുകൾ, പോലീസ് സ്റ്റേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവർക്ക് കൈമാറണം. പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കണപ്രവർത്തനങ്ങൾ നടത്തണമെന്നും നിർദ്ദേശമുയർന്നു. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജനുവരി 16) ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവ്വഹിക്കും.
രാജ്യത്തെ വ്യവസായ വളർച്ചയെക്കുറിച്ച് പഠനം നടത്താനും, വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ രൂപീകരിക്കുന്നതിനും, നാഷ്ണൽ ബിസിനസ് രജിസ്ട്രി തയ്യാറാക്കുന്നതിനും വേണ്ടിയാണ് സാമ്പത്തിക സെൻസസ് നടത്തുന്നത്. വരും ദിവസങ്ങളിൽ സെൻസസിന്റെ ഭാഗമായി തൊപ്പിയും ബാഡ്ജും അണിഞ്ഞ പ്രവർത്തകർ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് വിശദാംശങ്ങൾ ശേഖരിക്കും. സർവ്വേയുമായി ബന്ധപ്പെട്ട വ്യക്തിഗത വിശദാംശങ്ങൾ പുറത്തുവിടില്ലെന്നും അധികൃതർ അറിയിച്ചു. ഇൻകംടാക്സുമായോ, പൗരത്വബില്ലുമായോ സാമ്പത്തിക സെൻസസിന് യാതൊരു ബന്ധവുമില്ല. എല്ലാവരും സർവ്വേയുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ഷോജൻ എ.പി ആമുഖപ്രഭാഷണം നടത്തി. മൊബൈൽ ആപ്പുവഴിയുള്ള സാമ്പത്തിക സർവ്വേയെക്കുറിച്ച് സിഎസ്‌സി ജില്ലാ മാനേജർ ബ്രിട്ടോ ടി ജെയിംസ് വിവരിച്ചു.

date