Post Category
പാണാവള്ളിയില്‍ നിര്‍മിച്ച പകല്‍വീട് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണാവള്ളി പഞ്ചായത്തില്‍ നിര്‍മിച്ച പകല്‍വീട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ്, ക്ഷേമകാര്യ സ്റ്റാന്റിംക്ക് കമ്മറ്റി ചെയര്പേഴ്സണന് സിന്ധു വിനു, ജില്ല പഞ്ചായത്ത് അംഗം പി.എം പ്രമോദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചിത്രം ക്യാപ്ഷന്‍: പാണാവള്ളിയില്‍ നിര്‍മ്മിച്ച പകല്‍വീടിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു.
date
- Log in to post comments