Skip to main content

അമിത വണ്ണം കുറയ്ക്കാം: ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രത്യേക ക്ലിനിക്

ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി അമിത വണ്ണം കുറക്കുന്നതിന് പ്രത്യേക ക്ലിനിക്ക് ചാവക്കാട് താലൂക്കാശുപത്രിയിൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ 2019 -20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നിന്നും 1.25 ലക്ഷം ചിലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് അമിത വണ്ണ ചികിത്സക്കായുള്ള ക്ലിനിക്ക് യാഥാർത്ഥ്യമാക്കിയത്. നഗരസഭയുടെ ആഭിമുഖ്യത്തിൽ താലൂക്കാശുപത്രി ഫിസിയോതെറാപ്പി യൂണിറ്റിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. എക്ലിപ്‌സർ, ട്രെഡ് മിൽ, സ്റ്റെപ് ക്ലൈംബർ, അബ്‌ഡൊമിനൽ ബോർഡ് തുടങ്ങി വ്യായാമത്തിനുള്ള വിവിധ ഉപകരണങ്ങളും ക്ലിനിക്കിലുണ്ട്.
നഗരസഭാ ചെയർമാൻ എൻ. കെ. അക്ബർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.എ മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.ബി രാജലക്ഷ്മി, കൗൺസിലർമാരായ കാർത്ത്യായനി ടീച്ചർ, ശാന്ത സുബ്രഹ്മണ്യൻ, ഹസീന സലീം, പി. പി നാരായണൻ, ബുഷറ ലത്തീഫ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ സി.വി അജയ് കുമാർ, നഴ്സിങ് സൂപ്രണ്ട് ചേച്ചമ്മ, ഫിസിയോ തെറാപ്പിസ്റ്റ് രാഖി അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

date