Skip to main content

ഇനി ഞാൻ ഒഴുകട്ടെ: കർഷകർക്ക് ആശ്വാസമായി അരുവായി തോടിന്റെ പുനരുദ്ധാരണം

ഇനി ഞാൻ ഒഴുകട്ടെ നീർത്തട പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കാട്ടകാമ്പാൽ പഞ്ചായത്തിലെ അരുവായി തോട് പുനരുദ്ധാരണം ആരംഭിച്ചത് നേട്ടമാവുന്നത് പ്രദേശത്തെ മുണ്ടകൻ കർഷകർക്ക്. കാലങ്ങളായി മുണ്ടകൻ കൃഷിക്ക് വെള്ളമെത്തിക്കുന്നത് അരുവായി തോട്ടിൽ നിന്നാണ്. എന്നാൽ വേനലാവുന്നതോടെ തോട്ടിലെ വെള്ളം വറ്റുന്നതിനാൽ കർഷകർക്ക് ബുദ്ധിമുട്ടായിരുന്നു. അരുവായി തോടിന്റെ പുനരുദ്ധാരണത്തോടെ കൃഷിക്ക് വെള്ളം എത്തിക്കാനാവുമെന്നാണ് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് കണക്കു കൂട്ടുന്നത്.
കാരുകുളം മുതൽ പൊന്നം വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് പ്രധാനമായും തോടിന്റെ പുനരുദ്ധാരണം നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ, കർഷകർ എന്നിവരുടെ സഹകരണത്തോടെയാണ് അരുവായി തോട് വൃത്തിയാക്കുന്നത്. കോട്ടോൽ, അരുവായി, പട്ടിത്തടം വാർഡുകളിലുള്ളവരാണ് തോട് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുണ്ടകൻ കൃഷിക്ക് ഏറെ പേരുകേട്ടതാണ് ഈ പ്രദേശങ്ങൾ. അരുവായി തോടിന്റെ പുനരുദ്ധാരണത്തോടെ ഈ മേഖലയിലെ വെള്ളക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനാകും. കാട്ടകാമ്പാൽ പഞ്ചായത്തിൽ ഇനി ഞാൻ ഒഴുകട്ടെ നീർത്തട പുനരുജ്ജീവന പദ്ധതി പ്രസിഡന്റ് സി.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജിനി ബാബുജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date