Skip to main content

ഇന്ത്യ എന്ന  റിപ്പബ്ലിക്ക്- കലാ ജാഥയ്ക്ക് സ്വീകരണം

കേരള   സംസ്ഥാന  പൊതു വിദ്യാഭ്യാസ വകുപ്പ,് സംസ്ഥാന സാക്ഷരതാമിഷന്‍   അതോറിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ എന്ന റിപ്പബ്ലിക്ക്  ഭരണഘടന സാക്ഷരതാ  കലാ ജാഥയ്ക്ക്  ജില്ലയില്‍ ജനുവരി 17 ന്  സ്വീകരണം നല്‍കും. 17 ന് രാവിലെ  9.30 ന് കാസര്‍കോട് പുതിയ ബസ്റ്റാന്റിലും, 2.30 ന് കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലും, 4.30 ന് നീലേശ്വരം ബസ്റ്റാന്റ് പരിസരത്തുമാണ് സ്വീകരണങ്ങള്‍. കാസര്‍കോട് നഗരസഭാ  ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമ്മി്‌ന്റെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും, കാഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്റെ അധ്യക്ഷതയില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എയും, നീലേശ്വരത്ത് നഗരസഭ ചെയര്‍മാന്‍ കെ.പി.ജയരാജന്‍ന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീറും ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ പ്രേരക്മാര്‍, സാക്ഷരതാ തുല്യതാ പഠിതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date