Post Category
റോഡ് സുരക്ഷാവാരാചരണം: എഞ്ചിനീയര്‍മാര്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നാറ്റ്പാക്കും കേരള റോഡ് സുരക്ഷ അതോറിറ്റിയും സംയുക്തമായി മലപ്പുറത്ത് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. 'റോഡ് സേഫ്റ്റി ഫോര്‍ പ്രാക്ടീഷനേഴ്സ്' എന്ന തലക്കെട്ടില്‍ വിവിധ വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കായായിരുന്നു സെമിനാര്‍. ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍കരീം മുഖ്യ പ്രഭാഷണം നടത്തി. പുതിയ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള ആസൂത്രണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക തലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ഇസ്മായില്‍ വിശദീകരിച്ചു. നാറ്റ്പാക്കിലെ ശാസ്ത്രജ്ഞരായ ആഞ്ജനേയലു, വി.എസ്. സഞ്ജയകുമാര്‍, എബിന്‍സാം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
date
- Log in to post comments