ലൈഫ്: ദേവികുളം ബ്ലോക്കിന്റെ കുടുംബസംഗമം 18ന്
ദേവികുളം ബ്ലോക്കില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടു ലഭിച്ച ഗുണഭോക്താക്കളുടെ കുടംബസംഗമം 18-ന് രാവിലെ 10 മുതല്‍ മൂന്നാര്‍ ഗവണ്‍മെന്റ് വി എച്ച് എസ് എസ്സില്‍വെച്ച് നടക്കും. എസ് രാജേന്ദ്രന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാധാകൃഷ്ണന്‍, ദേവികുളം സബ്കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ ,സാംസ്കാരിക പ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുക്കും. കുടുംബസംഗമത്തിനോടനുബന്ധിച്ച നടക്കുന്ന അദാലത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങളും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. റേഷന്‍കാര്‍ഡ് തിരുത്തല്‍,ആദാര്‍ പുതുക്കല്‍,കര്‍ഷക പെന്‍ഷന്‍ അപേക്ഷ നല്‍കല്‍, വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍, സൗജന്യ വൈദ്യ പരിശോധന തുടങ്ങി വിവിധ സേവനങ്ങളാണ് ലഭിക്കുന്നത്. രാവിലെ 9:30 മുതല്‍ കുടുംബസംഗമത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും.
- Log in to post comments