Skip to main content

കക്ക വാരൽ: നിരോധനം ഏർപ്പെടുത്തി

ആലപ്പുഴ: ജില്ല കളക്ടറുടെ  ഉത്തരവ് പ്രകാരം കായംകുളം കായലിൽ നിന്ന് കക്ക വാരുന്നതിന് ജനുവരി 14 മുതൽ ഫെബ്രുവരി 29 വരെ നിരോധനം ഏർപ്പെടുത്തി. ഈ കാലയളവിൽ കായംകുളം കായലിൽ നിന്നു കക്ക വാരുന്നതോ അനധികൃത മാർഗ്ഗങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
 

date