Skip to main content

നഗര പാർക്കിംഗ് കരട് നയാവതരണം ജനുവരി 20 ന്

തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ പാർക്കിംഗ് നയം സംബന്ധിച്ച കരട് രേഖയുടെ അവതരണം ജനുവരി 20 രാവിലെ 11.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനമനുസരിച്ച് കഴിഞ്ഞ ഏപ്രിൽ മുതലാണ് തൃശൂർ നഗരത്തിലുളള പാർക്കിംഗ് നയം രൂപീകരിക്കുന്നതിനുളള പ്രവൃത്തികൾ തുടങ്ങിയത്. നഗരത്തിലെ തെരഞ്ഞെടുത്ത മുഖ്യകേന്ദ്രങ്ങളിൽ നടത്തിയ സർവെ വഴി വിവരശേഖരണം നടത്തിയാണ് കരട് നയത്തിൽ രൂപം നൽകിയത്. മുഖ്യനഗരാസൂത്രകന്റെ അംഗീകാരം ലഭിച്ച കരട് നയം വിദഗ്ധ സമിതിക്ക് മുൻപാകെ ജനുവരി 20 ന് അവതരിപ്പിക്കും.

date