Skip to main content

നൂറിന്റെ നിറവിൽ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ

നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടു. സ്‌കൂളിന്റെ നൂറാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി 17, 18 തിയ്യതികളിൽ സംഘടിപ്പിക്കും. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രൊഫ. കെ.യു.അരുണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയാകും, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തും.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ടി.എൻ. രാധാകൃഷ്ണൻ, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date