കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് പ്രതിമാസം ഹോണറേറിയമായി 20,000/- രൂപ നിരക്കില്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. എം.എസ്.ഡബ്ല്യു. യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കു
ന്നതാണ്. കൗണ്‍സിലിംഗ്, സൈക്കോളജി, ഡെവലപ്മെന്റല്‍ സൈക്കോളജി, എഡ്യുക്കേഷണല്‍ സൈക്കോളജി വിഷയങ്ങള്‍ ഐഛികമായി പഠിച്ചവര്‍ക്ക് മുന്‍ഗണന. നിയമനം തികച്ചും താല്ക്കാലികവും, അദ്ധ്യയന വര്‍ഷാവസാനം വരെ ആയിരിക്കും. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 2020 ജനുവരി 25 (ശനിയാഴ്ച) രാവിലെ 10.30ന് എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ്സില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്സുമായി ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍ : 0484 2422256
- Log in to post comments