ഭരണഭാഷാ വാരാചരണം: സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ അനുഭവക്കുറിപ്പ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും ജില്ലാ കലക്ടര്‍ ടി വി സുഭാഷും ചേര്‍ന്ന് നിര്‍വഹിച്ചു. തലശ്ശേരി നഗരസഭ ചെയര്മാന് സി കെ രമേശന്, പയ്യന്നൂര്‍ നഗരസഭ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അനൂപ്, പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീജ, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യന്‍, കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഉഷ എന്നിവരാണ് സമ്മാനാര്‍ഹരായത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments