Skip to main content

സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും ലൈഫ് പദ്ധതിയിലൂടെ വീട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി 

ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്  ജലവിഭവവകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിപ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ  ഗുണഭോക്താക്കളുടെ ബ്ലോക്കുതല കുടുംബ സംഗമവും അദാലത്തും കൊഴിഞ്ഞാംപാറ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വീടില്ലാത്തവര്‍ക്ക് ഒരു വീട് വേണ്ടതിന്റെ എല്ലാ പ്രയാസങ്ങളും അറിയാം. കയറി കിടക്കാനുള്ള സൗകര്യം ഇല്ലാത്ത ആയിരങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ലൈഫ് പദ്ധതികൊണ്ട് സാധിച്ചു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന ഭവന പദ്ധതികളുടെ പോരായ്മകളും പ്രയാസങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. ലൈഫ് പദ്ധതി പ്രകാരം ഇതിനോടകം തന്നെ ഒന്നരലക്ഷത്തില്‍പ്പരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചിററൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി ധന്യ അധ്യക്ഷത വഹിച്ചു. ചിററൂര്‍ തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ മധു, ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ആര്‍. പങ്കജാക്ഷന്‍,  ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ തങ്കമണി, ബബിത, മാരി മുത്തു, ജയന്തി, കൊളന്തൈതെരേസ, ജില്ലാ പഞ്ചായത്തംഗങ്ങളായ ചിന്നസ്വാമി, അഡ്വ. വി. മുരുകദാസ്, നിതിന്‍ കണിച്ചേരി, ചിററൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌ററാന്റിംങ് കമ്മറ്റി അധ്യക്ഷന്‍മാരായ മാധുരി പത്മനാഭന്‍, ഡി.രമേശന്‍, എം. നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  കെ. ഹരിദാസ്, എന്‍.കെ മണികുമാര്‍, ആനന്ദ്കുമാര്‍, ജയാ സുരേഷ്, വിമോചനി, എം.പുഷ്പ, ഗീതരാജു, ലൈഫ് മിഷന്‍ അസിസ്‌ററന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (പാലക്കാട)് ബി.എന്‍ ബിജിത്ത്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേററര്‍ അനീഷ്, ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറി എന്‍. അനൂപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date