Skip to main content
"ഇന്ത്യ എന്ന റിപ്പബ്ലിക്" കലാജാഥക്ക് പഴയ ബസ്റ്റാന്റ് പരിസരത്ത് നൽകിയ സ്വീകരണം മേയർ സുമബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യ എന്ന റിപ്പബ്ലിക്ക് കലാജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

സംസ്ഥാന സാക്ഷരത മിഷന്റെ ജനകീയ വിദ്യാഭ്യാസ പദ്ധതി ഭരണഘടന സാക്ഷരതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യ എന്ന റിപ്പബ്ലിക്ക്  കലാജാഥയ്ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. റിപ്പബ്ലിക്ക് ദിനത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കലാജാഥ സംഘടിപ്പിക്കുന്നത്. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്,  മുഴപ്പിലങ്ങാട് ബീച്ച്  സെന്റര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്. ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ പരിപാടി മേയര്‍ സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജാഥാംഗങ്ങളെ ചടങ്ങില്‍ അധ്യക്ഷനായ  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഹാരാപ്പര്‍ണം നടത്തി.  നഗരസഭ കൗണ്‍സിലര്‍  ബാലകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു. അഡ്വ പ്രേംപ്രസാദ് ക്യാപ്റ്റനായുള്ള ജാഥയില്‍ പതിനഞ്ചോളം അംഗങ്ങളാണ് അണിനിരക്കുന്നത്. നൃത്തശില്‍പ്പം, ഗാനാലാപനം, സ്‌കിറ്റ് തുടങ്ങിയവ ഉള്‍പ്പടെയാണ് കലാജാഥ പര്യടനം നടത്തുന്നത്.

date