Skip to main content

അരികെ'' സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി

 

 

1990 കളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് കേരളത്തില്‍ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നീട് സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ (Neighbourhood Network in Palliative Care [NNPC]) ആഭിമുഖ്യത്തില്‍ ഇതൊരു ജനകീയാരോഗ്യ പ്രവര്‍ത്തനമായി മാറി. 2008 ല്‍ കേരള സര്‍ക്കാര്‍ പാലിയേറ്റീവ് കെയര്‍ നയരേഖ പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി. 2009 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്‍തെങ്ങനെയെന്ന് വിശദീകരിച്ചുകൊണ്‍ുളള മാര്‍ഗ്ഗരേഖ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. 2012 ല്‍  പാലിയേറ്റീവ് പരിചരണ പദ്ധതി നിര്‍ബന്ധിത പദ്ധതിയാക്കിക്കൊണ്‍് മാര്‍ഗ്ഗരേഖ പരിഷ്‌കരിച്ചു. വിദഗ്ദ്ധ  പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2015 ല്‍ മാര്‍ഗ്ഗരേഖ  പരിഷ്‌കരിച്ചു. 

 

ഇന്ന് മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പ്രാഥമിക പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായ രീതിയില്‍ നടന്നു വരുന്നു. കൂടാതെ സി.എച്ച്.സി. / താലൂക്ക് / ജില്ല / ജനറല്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചുകൊണ്‍് വിദഗ്ദ്ധ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടന്നുവരുന്നു.   പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്‍്. കൂടാതെ സന്നദ്ധ  സംഘടനകളും നുറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരും ഈ മേഖലയില്‍ നിസ്തുലമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. 

 

  നിലവിലുള്ള മാര്‍ഗ്ഗരേഖയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി പരിഷ്‌ക്കരിച്ച് പുതിയ മാര്‍ഗ്ഗരേഖ 16/12/2019 തീയതിയില്‍ പാലിയേറ്റീവ് പരിചരണ നയം സര്‍ക്കാര്‍ പുതുക്കി 

                പരിഷ്‌കരിച്ച പാലിയേറ്റീവ് നയത്തില്‍ ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പദ്ധതികള്‍ ഉള്‍ക്കൊണ്ട് ജില്ലയില്‍ അരികെ സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. 16 പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ആണ് സമഗ്ര പാലിയേറ്റീവ് വയോജന പരിപാലന പദ്ധതി  രൂപീകരിച്ചിരിക്കുന്നത് 

1. പ്രാഥമിക പാലിയേറ്റീവ്   വയോജന പരിചരണ പദ്ധതി

2. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തലത്തില്‍ വിദഗ്ദ്ധ പാലിയേറ്റീവ്   വയോജന  പരിചരണ പദ്ധതി

3. മേജര്‍ ആശുപത്രികള്‍ വഴി വിദഗ്ദ്ധ പാലിയേറ്റീവ്   വയോജന  പരിചരണ പദ്ധതി

4. വിദഗ്ദ്ധ ആയുര്‍വേദ  പാലിയേറ്റീവ്   വയോജന പരിചരണ പദ്ധതി

5. വിദഗ്ദ്ധ ഹോമിയോ  പാലിയേറ്റീവ്   വയോജന പരിചരണ പദ്ധതി

6. മെഡിക്കല്‍ കോളേജ്  തലത്തില്‍ വിദഗ്ദ്ധ പാലിയേറ്റീവ്   വയോജന  പരിചരണ പദ്ധതി

7. എന്‍.ജി.ഒ./സി.ബി.ഒ. നടത്തുന്ന പാലിയേറ്റീവ്   വയോജന പരിചരണ പ്രവര്‍ത്തന ഏകോപനം

8. സ്വകാര്യ ആശുപത്രികള്‍ വഴി നടത്തുന്ന  പാലിയേറ്റീവ്   വയോജന പരിചരണ പ്രവര്‍ത്തന   ഏകോപനം 

9. സ്‌കൂള്‍ /ക്യാമ്പസ് പാലിയേറ്റീവ് കെയര്‍

10. പരിശീലന കേന്ദ്രങ്ങള്‍ 

11. കെയര്‍ ഹോം കേന്ദ്രങ്ങളൂടെ ശാക്തികരണം

12. വയോമിത്രം പദ്ധതി

13. തൊഴിലധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍

14. പകല്‍ വീട് കേന്ദ്രങ്ങളൂടെ ശാക്തീകരണം

15. നഴ്‌സ് സ്‌കൂള്‍ / കോളേജുകളീല്‍ പാലിയേറ്റീവ്   വയോജന പരിചരണ പരിശീലനം

16.  സാന്ത്വനമേകാന്‍ അയല്‍ കണ്ണികള്‍

date