Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: കലകളില്‍ ശോഭിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള 2019-20 വര്‍ഷത്തെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹതയുള്ളവര്‍ ജനുവരി 24നകം ഉപജില്ല വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 9746316401.

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: വണ്ടാനം ടി ഡി മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളില്‍ സര്‍ജിക്കല്‍ ബ്ലേഡ് (ബി.പി.ബ്ലേഡ്) 100 ബ്ലേഡുകളുള്ള എട്ട് പാക്കറ്റുകള്‍, വാട്ട്മാന്‍ ഫില്‍റ്റര്‍ പേപ്പര്‍ (110 എം.എം)- 90 പാക്കറ്റുകള്‍, നോണ്‍ അബ്സോര്‍ബന്‍റ് കോട്ടണ്‍- 200 പാക്കറ്റുകള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 28 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേദിവസം രണ്ടിന് തുറക്കും. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍ ഗവ.റ്റി.ഡി മെഡിക്കല്‍ കോളജ്, ആലപ്പുഴ- 688 005 എന്ന വിലാസത്തില്‍ ലഭിക്കണം. .ഫോണ്‍:0477 2282018.

 

ദര്‍ഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 2020-21 വര്‍ഷത്തിലേക്ക് തുണികള്‍ അലക്കുന്നതിനുള്ള ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 18 ഉച്ചയ്ക്ക് 12 വരെ നല്‍കാം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ദര്‍ഘാസുകള്‍ സൂപ്രണ്ട്,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477- 2251151, ഇ-മെയില്‍: wcalpy@gmail,com

 

ദര്‍ഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെ ബ്രഡ് വെള്ള (7000 കിലോ- 400 ഗ്രാം പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 17 ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍: 0477- 2251151, ഇ-മെയില്‍: wcalpy@gmail.com.

 

ആസൂത്രണ സമിതി യോഗംസമയമാറ്റം

 

ആലപ്പുഴ: ജില്ല ആസൂത്രണ സമിതിയുടെ യോഗം ജനുവരി 24ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date