മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം
ആലപ്പുഴ:പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2020-21 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സിലേക്കുളള പ്രവേശനത്തിനും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുളള പൂക്കോട് (വയനാട് ) പൈനാവ് (ഇടുക്കി ) മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും പുനലൂര്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതും 10 വയസ്സ് കഴിയാത്തവരും, കുടുംബ വാര്‍ഷിക വരുമാനം 1,00,000/ രൂപയില്‍ കവിയാത്തതുമായ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അഞ്ചാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരെ വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിശ്ചിത ഫോറത്തിലുളള അപേക്ഷകള്‍ റവന്യൂ അധികാരികളില്‍ നിന്നുളള ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, പഠിക്കുന്ന ക്ലാസ്സ്, ജനനതീയതി എന്നിവ തെളിയിക്കുന്നതിന് ഇപ്പോള്‍ പഠിക്കുന്ന സ്കൂള്‍ മേധാവികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി 15ന് മുന്‍പ് പുനലൂര്‍ പട്ടികവര്‍ഗ വികസന ഓഫീസിലോ കുളത്തൂപ്പുഴ/ ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, കുളത്തുപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലോ ലഭിക്കണം. അപേക്ഷാ ഫാറത്തിന്റെ മാത്യക ഈ ഓഫീസുകളില്‍ നിന്ന് ലഭിക്കും. 2020 മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനത്തിന് അര്‍ഹതയുളള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. അപൂര്‍ണ്ണമായതും ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്താത്തതും നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്നതും ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വിശദവിവരത്തിന് ഫോണ്‍: 0475-2222353.
- Log in to post comments