Skip to main content

സമ്മതിദാന ദിനമായ ജനുവരി 25 ന് പ്രതിജ്ഞ ചൊല്ലണം

സമ്മതിദാന ദിനമായ ജനുവരി 25 ന് പ്രതിജ്ഞ ചൊല്ലണം

കാക്കനാട്: ദേശീയ സമ്മതിദാന ദിനമായ ജനുവരി 25 ന് എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും താഴെ പറയുന്ന പ്രതിജ്ഞ ചൊല്ലണമെന്ന് ജില്ലാ  കളക്ടർ അറിയിച്ചു.

'ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ഞങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും സ്വതന്ത്രവും നീതിയുക്തവും സമാധാന പൂർണ്ണവുമായ തിരഞ്ഞെടുപ്പിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കുമെന്നും ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകൾക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങൾക്കോ വശംവദരാകാതെ എല്ലാ തിരഞ്ഞെടുപ്പിലും സധൈര്യം വോട്ട് ചെയ്യുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു'.

date