Post Category
ഡോക്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായുളള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (യുഡിഐഡി) വിതരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും വിവര ക്രോഡീകരണത്തിനും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള ഡോക്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തേക്ക് താല്‍ക്കാലിക നിയമനത്തിന് അഞ്ച് ഡോക്ടര്‍മാരുടെ ഒഴിവുകളാണുളളത്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (ജനുവരി 24) ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 0495 2370494.
date
- Log in to post comments