Post Category
ചാലക്കുടി മത്സ്യഭവൻ ഉദ്ഘാടനം 27 ന്
ചാലക്കുടി മത്സ്യഭവന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ 27 ന് നിർവഹിക്കും. സംസ്ഥാനതല മികച്ച മത്സ്യ കർഷകർക്കുള്ള അവാർഡ് വിതരണവും മത്സ്യ കർഷക സംഗമവും നടക്കും. ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു തുടങ്ങിയവർ മുഖ്യാതിഥികളാകും. ജനകീയ മത്സ്യ കൃഷി സ്പെഷ്യൽ ഓഫീസർ ഇഗ്നേഷ്യസ് മൺഡ്രോ റിപ്പോർട്ട് അവതരിപ്പിക്കും. ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി സ്വാഗതവും ഫിഷറീസ് അഡിഷ്ണൽ ഡയറക്ടർ ആർ.സന്ധ്യ നന്ദിയും പറയും.
date
- Log in to post comments