മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 5, 6 ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കിയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറാം ക്ലാസിലേക്കും മറ്റ് മോഡൽ സ്‌കൂളുകളിൽ അഞ്ചിലേക്കുമാണ് പ്രവേശനം.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ 2020 മാർച്ച് 7 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. കാടർ, കൊറഗർ, കാട്ടുനായ്ക്ക, ചോല നായ്ക്ക, കുറുമ്പർ എന്നിവരെ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷാ ഫോറം ചാലക്കുടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ സെന്റർ, നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ ജനുവരി 21 മുതൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. അപേക്ഷയോടൊപ്പം ജാതി, വാർഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ചാലക്കുടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക ഫോൺ 0480 2706100, 9496070362.
- Log in to post comments