Skip to main content

ലൈഫ് ജില്ലാ സംഗമവും അദാലത്തും ഇന്ന്

ലൈഫ് ഭവന പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ ജില്ലാതല കുടുംബ സംഗമവും മെഗാ അദാലത്തും ഇന്ന് ( ജനുവരി 22ന് ) കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. ഉച്ചയ്ക്കു ശേഷം രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും.  മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അത്താഴക്കുന്ന് സൗപര്‍ണികയുടെ നാടന്‍ പാട്ടുകളോടെയാണ് പരിപാടി ആരംഭിക്കുക.

date