Skip to main content

സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം സെലക്ഷന്‍ ട്രയല്‍ 27ന്

 തിരുവന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ്    സ്കൂളില്‍ അഞ്ച്, ഏഴ്, പ്ലസ് വണ്‍ ക്ലാസുകളില്‍ പ്രവേശനത്തിനുളള സെലക്ഷന്‍ ട്രയല്‍ ജനുവരി 27ന് രാവിലെ 9.30 ന് കോട്ടയം നാഗമ്പടം നെഹ്രു സ്റ്റേഡിയത്തില്‍ നടത്തും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ട സ്പോര്‍ട്സില്‍ അഭിരുചിയുള്ള  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. സ്കൂള്‍ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം.  

date