Skip to main content

അപ്പാരല്‍ ആന്റ് ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ പരിശീലനം

വ്യവസായ  വാണിജ്യ വകുപ്പിന്റെ  കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്(കീഡ്) എം എസ് എം ഇ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ സൗജന്യ നിരക്കില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക്  അപ്പാരല്‍  ആന്റ് ടെക്‌സ്‌റ്റൈല്‍ ഡിസൈനില്‍ ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി നടത്തുന്നു. ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫെബ്രുവരി 17  മുതല്‍ മാര്‍ച്ച് 27 വരെയാണ് പരിശീലനം. പ്രവേശനം 30 പേര്‍ക്ക് മാത്രം.
 അപേക്ഷ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്‌ലും സ്വീകരിക്കും. അവസാന തിയതി ഫെബ്രുവരി 15.  രജിസ്ട്രേഷന്‍ ഫീസ് 100 രൂപ. അപേക്ഷാ ഫോം www.kied.info വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ 0484-2550322, 2532890, 9605542061 എന്നീ നമ്പരുകളില്‍ ലഭിക്കും.

date